
കൊല്ലം: ഓപ്പറേഷൻ തണ്ടർ - നിയർ സ്കൂളിന്റെ ഭാഗമായി നീണ്ടകരയിൽ അഞ്ചുചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി 53കാരൻ പിടിയിൽ. നീണ്ടകര എസ്.എൻ മന്ദിരത്തിൽ വിനോദിന്റെ വീട്ടിലെ രഹസ്യമുറിയിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളാണ് കൊല്ലം എക്സൈസ് സ്ക്വാഡ് പിടികൂടിയത്.
ഏകദേശം ഒരുലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങൾ കരുനാഗപ്പള്ളി, തഴവ മേഖലകളിൽ റീട്ടെയിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് എക്സൈസ് പറഞ്ഞു. വിനോദിനെതിരെ കോപ്ട നിയമപ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എസ്.ബി.വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ.ജ്യോതി, ബി.ഗംഗ, സിവിൽ എക്സൈസ് ഓഫീസർ അനന്തു.എസ്.രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |