SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍; ചരിത്രപരമായ തീരുമാനം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ

Increase Font Size Decrease Font Size Print Page

modi

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ ചേരുമെന്ന് വിവരം. രണ്ടാം നരേന്ദ്രമോദി സർക്കാർ‌ ഒന്നാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് മുഴുവന്‍ മന്ത്രിമാരെയും പങ്കെടുപ്പിച്ച് കാബിനറ്റ് ചേരുന്നത്. ചരിത്രപരമായ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി ഉൾപ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കാബിനറ്റ് യോഗത്തിന് മുന്നോടിയായി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതിയും സാമ്പത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതിയും യോഗം ചേരുന്നുണ്ട്. നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗങ്ങള്‍ക്ക് ശേഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ഘട്ടത്തിലാണ് സുരക്ഷാ സമിതി ചേരുന്നത്. കൊറോണ പ്രതിസന്ധിയും സാമ്പത്തിക പുനരുജ്ജീവ പദ്ധതിയും സാമ്പത്തിക സമിതി ചര്‍ച്ച ചെയ്യും. അണ്‍ലോക്ക് ഒന്നിന് ശേഷമുള്ള ആദ്യ സാമ്പത്തിക സമിതി യോഗമാണ്‌ എന്നതും ശ്രദ്ധേയാണ്. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

TAGS: NEWS 360, NATIONAL, NATIONAL NEWS, CABINET, MODI, CENTRAL GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY