SignIn
Kerala Kaumudi Online
Monday, 28 September 2026 7.10 PM IST

കാസർകോട്ട് 110 പേർക്ക് കൊവിഡ്

corona

കാസർകോട്: ജില്ലയിൽ ഇന്നലെ 110 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 102 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കുമാണ് രോഗബാധ ഉണ്ടായത്. അതേസമയം 177 പേർക്ക് കൊവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ് അറിയിച്ചു.

8514 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 668 പേർ വിദേശത്ത് നിന്നെത്തിയവരും 496 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7350 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6469 പേർ രോഗമുക്തരായി. നിലവിൽ 1975 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇതിൽ 846 പേർ വീടുകളിലാണ്.

വീടുകളിൽ 3572 പേരും സ്ഥാപനങ്ങളിൽ 1278 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4850 പേരാണ്. പുതിയതായി 173 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 256 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 185 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, COVID 19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL