
കൊല്ലം: പത്ത് വർഷമായി ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതായി പരാതിയുമായി കൊല്ലം തീരദേശത്തെ ഭരതർ ക്രിസ്ത്യൻ വിഭാഗം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിൽ മന്ത്രി കെ.എ.തുളസിക്ക് നിവേദനം നൽകി. വിദ്യാർത്ഥികൾക്കുൾപ്പടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണെന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഡി.ഗീതാകൃഷ്ണൻ, പാലത്തറ രാജീവ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, കോർപ്പറേഷൻ കൗൺസിലർ പ്രീത, ഭരതർ ക്രിസ്ത്യൻ സംഘം ജനറൽ സെക്രട്ടറി ജോൺ മാർട്ടിൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബുമോൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |