തിരുവനന്തപുരം: പഞ്ചാബിലെ ലവ്‌ലി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പഞ്ചാബ് ഫഗ്വാരയിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാല ക്യാമ്പസില്‍ പുറത്തുനിന്നുമുള്ള ക്രിമിനലുകള്‍ തുടര്‍ച്ചയായി നടത്തിയ അക്രമങ്ങളുടെ ഫലമായി മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലും ഉത്‌കണ്‌ഠയിലുമാണ്.
ആയിരത്തിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു ക്യാമ്പസാണിത്. ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ഒരു ഓട്ടോണമസ് സര്‍വകലാശാലയാണ് ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ ക്യാമ്പസില്‍ പഠിക്കുന്നുണ്ട്. ഹോസ്‌റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇലക്ട്രീഷ്യന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഉയര്‍ന്നുവന്ന ആക്ഷേപം. കുറ്റക്കാരുടെ പേരില്‍ പൊലീസോ മാനേജ്‌മെന്റോ യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധ സമരം ആരംഭിച്ചു.
സമരത്തില്‍ പങ്കെടുക്കുന്നവരെ മാനേജ്‌മെന്റിന്റെ സില്‍ബന്തികളായ ക്രിമിനലുകള്‍ ആക്രമിക്കാന്‍ തുടങ്ങി. ക്യാമ്പസ് അടച്ചിട്ടു. ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥിനികളെയടക്കം പുറത്താക്കിത്തുടങ്ങി. ക്യാമ്പസിലാകെ അരക്ഷിതാവസ്ഥയാണ്. ഭയം മൂലം പലരും ക്യാമ്പസ് വിട്ടുപോവുകയാണ്. മലയാളികളായ വിദ്യാര്‍ത്ഥികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനും അവര്‍ക്ക് ഭയരഹിതമായി തുടര്‍പഠനത്തിനുള്ള സൗകര്യം ഒരുക്കാനും കുറ്റക്കാരായ ക്രിമിനലുകളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
The CPI(M) Kerala state secretariat has urged the state government to intervene and ensure the safety of Malayalam students at Lovely Professional University in Punjab. The party called for necessary measures to protect the students and ensure that they can continue their studies without fear.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |