സിമ്മിംഗ് പൂളിലെ പുതിയ ഹോട്ട് ഫോട്ടോഷൂട്ടുമായി ഹിന്ദി സീരിയൽ നടിയായ ശ്വേത തിവാരിയും, മകൾ പാലക് ചൗധരിയും. തങ്ങളുടെ ഇൻസ്റ്റ്രാഗ്രാം അക്കൗണ്ടിലൂടെയാണ് ഇരുവരും സിമ്മിംഗ് പൂളിൽ നിൽക്കുന്ന വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങളിൽ വെള്ളയും പിങ്കും നീന്തൽ വസ്ത്രം ധരിച്ച് വെള്ളത്തിൽ കിടക്കുന്ന ശ്വേതയെ കാണാം. എന്നാൽ പാലക് ഒരു കറുത്ത വസ്ത്രം ധരിച്ചാണ് പൂളിൽ നിൽക്കുന്നത്. ഇരുവരും സൺഗ്രാസും ധരിച്ചിട്ടുണ്ട്.
"സംശയം തോന്നിയാൽ നീന്തുക” എന്നാണ് ശ്വേത തിവാരി തന്റെ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. "ഈ സ്ഥലത്തെ സ്നേഹിക്കുന്നു.” എന്നാണ് പാലക് ചൗധരി തന്റെ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തു. ഇരുവരും ഇപ്പോൾ മഹാരാഷ്ട്രയിലെ കർജത്തിലെ ഒരു റിസോർട്ടിലാണ് താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |