തിരുവനന്തപുരം : പേട്ട അമ്പലത്തുമുക്ക് ചിത്രപുരിയിൽ (ജി.ജി.ആർ.എ-37) ൽ ബി.പി. സുഭാഷ് (73, റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. പിതാവ്: പരേതനായ പി.കെ.ജി. പുരുഷോത്തമൻ (റിട്ട. പ്രിൻസിപ്പൽ എസ്.എൻ. കോളേജ്), മാതാവ്: ഉമയമ്മ. പരേതൻ നിലവിൽ ടി.കെ.എം കോളേജ് അലുമിനി അസോസിയേഷൻ-60 പ്ളസിന്റെ പ്രസിഡന്റും മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ മാനേജരുമായിരുന്നു. ലയൺസ്ക്ളബ് ഒഫ് ട്രിവാൺട്രം ടവേഴ്സ് പ്രസിഡന്റ്, ഡിസ്ട്രിക് സോൺ ചെയർമാൻ, റീജിയൺ ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ജയലക്ഷ്മി സുഭാഷ് (റിട്ട. പ്രൊഫ. പത്തോളജി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ കോളേജ്). മക്കൾ: എസ്. മിഥുൻ സുഭാഷ് (എൻജിനിയർ), ഡോ. ഗീതി സുഭാഷ് (മെഡിക്കൽ കോളേജ്, തിരു.). മരുമക്കൾ: ഡോ. അരുൺ കുമാർ (എസ്.യു.ടി, പട്ടം), ദർശന (ഐ.എസ്.ആർ.ഒ). സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടിലെ പൊതുദർശനത്തിനുശേഷം 4 മണിക്ക് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |