SignIn
Kerala Kaumudi Online
Tuesday, 29 September 2026 7.57 AM IST

കോതമംഗലത്ത് വയോധികയെ കുത്തിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

kuriakose

കുര്യാക്കോസ്, പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുക്കുന്നു

കൊച്ചി: എറണാകുളം കോതമംഗലത്ത് ഭാര്യയെ വയോധികൻ കുത്തിക്കൊന്നു. ഹാപ്പി നഗറിലാണ് സംഭവം. കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. സംഭത്തിൽ ഭർത്താവ് കുര്യാക്കോസിനെ (65) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് കൊല നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം കുര്യാക്കോസ് തന്നെ വിദേശത്തുള്ള മകനെ വിവരമറിയിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നു.

English Summary

Police in Kothamangalam, Kochi, have taken an elderly man into custody after he allegedly stabbed his wife, Kunjamma, to death. The tragic incident unfolded in Happy Nagar. The husband, Kuriakose, is being held for questioning in connection with the fatal stabbing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTHAMANGALAM MURDER, KURIAKOSE, KUNJAMMA DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA