SignIn
Kerala Kaumudi Online
Tuesday, 29 September 2026 10.50 AM IST

സ്കൂട്ടറിന്റെ വില 15,000 രൂപ, പിഴ കിട്ടിയത് അരലക്ഷം രൂപയോളം; അങ്കമാലി സ്വദേശി ക്യാമറയിൽ കുടുങ്ങിയത് 49  തവണ

ai-camera
പ്രതീകാത്മക ചിത്രം

കൊച്ചി: റോഡിലെ എഐ ക്യാമകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മോട്ടോർ വാഹനവകുപ്പ് പിഴചുമത്തുന്നില്ലെന്ന തെറ്റിദ്ധാരണ ഒട്ടുമിക്കവർക്കുമുണ്ട്. അതിനാൽ അവർ തുടർച്ചയായി നിയമം ലംഘിക്കുകയും ചെയ്യും. എങ്കിൽ അത്തരക്കാർ കരുതിയിരുന്നോളൂ. എറണാകുളത്ത് എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ ഉടമയ്ക്ക് പിഴയായി വന്നത് സ്കൂട്ടറിന്റെ വിലയെക്കാൾ വലിയ തുക. അങ്കമാലി സ്വദേശിക്കാണ് എട്ടിന്റെ പണി കിട്ടിയത്. ആകെ 49 നിയമലംഘനങ്ങൾക്കാണ് ഇയാൾ ക്യാമറിയിൽ കുടുങ്ങിയത്. അതിൽ 44 ഉം ഹെൽമറ്റ് വയ്ക്കാത്തതിന്. ശേഷിക്കുന്നത് ട്രിപ്പിൾസ് അടിച്ചതിന്. ഹെൽമറ്റ് വയ്ക്കാത്തതിനുമാത്രം 22,000 രൂപ പിഴ കിട്ടി.

ട്രിപ്പിൾസ് യാത്രയിൽ ആരും ഹെൽമറ്റ് വച്ചിരുന്നില്ല. അതിന് ഓരോരുത്തർക്കുമായി 500 രൂപവീതം പെറ്റി. മൂന്നുപേരെ കയറ്റിയതിന് ആയിരം രൂപ പെറ്റി വേറെയും. ഇതെല്ലാം ചേർത്താണ് വമ്പൻ പിഴ ലഭിച്ചത്. ഈ വർഷം ജനുവരിമുതൽ മാർച്ചുവരെയുള്ള സമയത്താണ് യുവാവിനെയും സ്കൂട്ടറിനെയും ക്യാമറ പിടിച്ചത്.

പിഴയടയ്ക്കേണ്ട യുവാവ് പൊതുപ്രവർത്തകനാണ്. ഭാര്യ വിദേശത്തും. ഭാര്യയുടെ പേരിലുള്ളതാണ് സ്കൂട്ടർ. അതിനാൽ പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ ഒന്നും കണ്ടില്ലെന്നാണ് യുവാവ് പറയുന്നത്. കനത്ത പിഴയെക്കുറിച്ചറിഞ്ഞ ഇയാൾ കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിലെത്തി പിഴ കുറയ്ക്കണമെന്ന് അപേക്ഷിച്ചു. എന്നാൽ ഇത് സ്വീകരിക്കാനാവില്ലെന്നും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതി വരുംവരെ കാത്തിരിക്കാനുമായിരുന്നു അധികൃതരുടെ ഉപദേശം. പൊതുപ്രവർത്തകനായതിനാൽ ജനങ്ങളെ സഹായിക്കാനായിരുന്നു അവരെയും കയറ്റി സ്കൂട്ടറിൽ പോയതെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാൻ മാത്രമേ ഉദ്യോഗസ്ഥർക്കായുളളൂ. 15 വർഷം പഴക്കമുളള സ്കൂട്ടറാണെന്നും വിറ്റാൽ അങ്ങേയറ്റം 15,000 രൂപവരെയേ കിട്ടൂ എന്നാണ് യുവാവ് പറയുന്നത്.

English Summary

There is a widespread misconception that the AI cameras on roads are operational but the Motor Vehicles Department is not imposing fines. Because of this, many people continue to violate traffic rules repeatedly.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANGAMALY SCOOTER FINES, TRAFFIC CAMERA VIOLATION, KERALA TRAFFIC FINES, SCOOTER 49 VIOLATIONS, ANGAMALY NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA