SignIn
Kerala Kaumudi Online
Sunday, 13 September 2026 5.33 PM IST

സ്വർണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ ഉയർന്നത് ആയിരം രൂപ

gold-price

കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കൂടി. പവന് ഇന്ന് 600 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയായി ഉയർന്നു. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നിട്ടാണ് സ്വർണവില കഴിഞ്ഞ മൂന്നുദിവസമായി ഉയരുന്നത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 75 രൂപ വർദ്ധിച്ച് 4590 രൂപയായി. കഴിഞ്ഞമാസം ഒമ്പതിനാണ് അടുത്തദിവസങ്ങളിലെ ഏറ്റവും ഉയർന്ന സ്വർണ വിലയായ 38,880 രൂപ രേഖപ്പെടുത്തിയത്. തുടർന്ന് ഏതാനും ദിവസം ചാഞ്ചാടി നിന്ന വില 18 മുതൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നു ദിവസത്തിനിടെ, പവന് ആയിരത്തോളം രൂപയാണ് വർദ്ധിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FINANCE, GOLD PRICE HIKE, GOLD PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY