SignIn
Kerala Kaumudi Online
Thursday, 15 April 2021 1.26 AM IST

രാഹുൽ ഗാന്ധിയെ പോലൊരു മനുഷ്യൻ അങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ? പരിഹസിച്ച് ഹരീഷ് പേരടി

rahul-gandhi-hareesh-pera

തിരുവനന്തപുരം: രണ്ട് ദിവസം മുമ്പായിരുന്നു രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽ യാത്ര ചെയ്തത്. ഇപ്പോഴിതാ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധി ഇത്തരത്തിലൊരു നാടകം കളിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'എന്ത് പറയാനാണ്. നമുക്കൊക്കെ രാഹുൽ ഗാന്ധിയെ പോലുള്ള മനുഷ്യനോട് എവിടെയൊക്കെയോ ഒരു സ്‌നേഹമുണ്ട്. ഇല്ലെന്ന് പറയാൻ പറ്റില്ല. രാഹുൽ ഗാന്ധിയെ പോലൊരു മനുഷ്യൻ അങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ?'- ഹരീഷ് പേരടി പറഞ്ഞു.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പോലെ സാക്ഷരതയിൽ മുൻപന്തിയിലുള്ള സംസ്ഥാനത്തെ ജനങ്ങളുടെ മുന്നിൽ ഇത്തരത്തിൽ ഉള്ള നാടകങ്ങൾ കൊണ്ടാണോ കോൺഗ്രസ് പോലൊരു പ്രസ്ഥാനത്തെ നയിക്കേണ്ടത് എന്ന ചോദ്യങ്ങളാണ് സാധാരണക്കാരിൽ നിന്ന് ഉയർന്നു വരുന്നതെന്നും, അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഇക്കാര്യം വിലയിരുത്തട്ടെയെന്നും ഹരീഷ് പേരടി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAHUL GANDHI, HAREESH PERADI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.