SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.57 PM IST

മാസ്ക് കേസ്: ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം

hc

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് റിസോർട്ട് ജീവനക്കാരനെ മുനമ്പം പൊലീസ് ഉപദ്രവിച്ചെന്ന പരാതിയിൽ ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മുനമ്പത്ത് റിസോർട്ടിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ടി.കെ.വൈശാഖിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മൊബൈലി​ൽ സംസാരിക്കുമ്പോൾ മാസ്‌ക് വയ്ക്കാത്തതിന്റെ പേരിൽ തന്നെ പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ച് ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായി സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു. വിശദമായ അന്വേഷണത്തിന് കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പിയെ അതിനായി ചുമതലപ്പെടുത്തിയതായും അറിയിച്ചു. ഈ അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA