തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണയം ഏഴ് മുതൽ ആരംഭിക്കും. മൂല്യനിർണയത്തിനായി 70 ക്യാമ്പുകളിലായി 12,512 അദ്ധ്യാപകരെയും ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അദ്ധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ജൂൺ 25 വരെയാണ് മൂല്യനിർണയം.
പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയം ഈ മാസം ഒന്നിന് തുടങ്ങി. മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് വാക്സിനേഷൻ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. അദ്ധ്യാപകർക്ക് എത്തിച്ചേരാൻ എളുപ്പമുള്ള കേന്ദ്രങ്ങളിലാണ് ഡ്യൂട്ടി നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |