SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.32 AM IST

നട്ടെല്ല് ബി ജെ പി ആപ്പീസിൽ പണയംവച്ചിട്ടില്ലെങ്കിൽ സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവേ; വെല്ലുവിളിച്ച് മുൻ മന്ത്രി

pinarayi-vijayan

കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. ആറുമണി ബഡായിയും,പതിവു പഴഞ്ചൊല്ലുകളും കേട്ട് കേട്ട് മടുത്തെന്നും, നട്ടെല്ല് ബി.ജെ.പി. ഓഫീസിൽ പണയംവച്ചിട്ടില്ലെങ്കിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.


'ഊരിപ്പിടിച്ച വാളിനു മുന്നിലൂടെ വേണ്ട, ഊരിപ്പിടിച്ച കൊതുമ്പിനു മുമ്പിലൂടെപ്പോലും നടന്നിട്ടില്ലേ.ഇന്ദ്രനും ചന്ദ്രനുമല്ല.. സുരേന്ദ്രന്റെ പേരിൽ കേസെടുക്കാനാണ് കോടതി നിർദ്ദേശം!ആറുമണി ബഡായിയും,പതിവു പഴഞ്ചൊല്ലുകളും കേട്ട് കേട്ട് മടുത്തു.നട്ടെല്ല് ബി.ജെ.പി. ആപ്പീസിൽ പണയം വെച്ചിട്ടില്ലെങ്കിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവേ'- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PK ABDU RABB, FV POST, K SURENDRAN, BJP, CM PINARAYI VIJAYAN, PINARAYI VIJAYAN PRESS MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA