SignIn
Kerala Kaumudi Online
Saturday, 04 July 2026 2.54 PM IST

ആർ.ടി -പി.സി.ആർ നിരക്ക്: സ്റ്റേ ഇല്ല

rtpcr

കൊച്ചി: ആർ.ടി-പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി കുറച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സിംഗിൾബെഞ്ച് നിരസിച്ചതിനെതിരെ തിരുവനന്തപുരം ദേവി സ്‌കാൻസ് ഉൾപ്പെടെ പത്തു സ്വകാര്യ ലാബുകൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി ഏപ്രിൽ 30 നാണ് സർക്കാർ ഉത്തരവിറക്കിയത്.

ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഈ ടെസ്റ്റിന് 500 രൂപയും ഒറീസയിൽ 400 രൂപയും പഞ്ചാബിൽ 450 രൂപയുമാണെന്ന വിശദീകരണം സർക്കാർ സമർപ്പിച്ചിരുന്നു. നിരക്ക് നിശ്ചയിച്ചതിലെ നിയമപ്രശ്നങ്ങൾ സിംഗിൾബെഞ്ച് മുമ്പാകെ ഉന്നയിക്കാമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RTPCR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA