SignIn
Kerala Kaumudi Online
Saturday, 04 July 2026 1.45 PM IST

മദ്യപിച്ചെത്തി വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞു; യുവാവിന് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ച് പൊലീസ്

police-used-pepper-spray
യുവാവിന് നേരെ പൊലീസ് പെപ്പർ സ്‌പ്രേ പ്രയോഗിക്കുന്നു (ഫോട്ടോ: വീഡിയോ സ്‌ക്രീൻഷോട്ട്)

ഇടുക്കി: മദ്യപിച്ച് നടുറോഡിൽ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്‌ത യുവാവിന് നേരെ പൊലീസ് പെപ്പർ സ്‌പ്രേ പ്രയോഗിച്ചു. ഇടുക്കി അടിമാലിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

മദ്യപിച്ച് ബസ് സ്റ്റാൻഡിൽ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആൾക്ക് നേരെയാണ് പൊലീസ് പെപ്പർ സ്‌പ്രേ പ്രയോഗിച്ചത്. സ്‌കൂൾ വിദ്യാർത്ഥികളോട് പോലും വളരെ മോശമായി പെരുമാറിയപ്പോഴാണ് പൊലീസ് അടപെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എല്ലാവരും പൊലീസിനെ അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോയ്‌ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEPPER SPRAY, DRUNK YOUTH, POLICE ACTION, PEPPER SPRAY POLICE, POLICE PEPPER SPRAY VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA