SignIn
Kerala Kaumudi Online
Saturday, 04 July 2026 3.14 AM IST

സമരപോരാട്ടം സന്ധി ചെയ്യാതെ ഏറ്റെടുക്കാൻ ഇടതിനേ കഴിയൂ: ബാലചന്ദ്ര കാംഗെ

mpm

മലപ്പുറം: ജനാധിപത്യവും നാനാത്വവും നിലനിറുത്താനും ശക്തിപ്പെടുത്താനുമുള്ള സമരപോരാട്ടം സന്ധി ചെയ്യാതെ ഏറ്റെടുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ.ബാലചന്ദ്ര കാംഗെ. മലപ്പുറത്ത് കെ.ദാമോദരൻ സ്മാരക ട്രസ്റ്റും സി.പി.ഐ ജില്ലാ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച 'ഭാരത ദർശനം' ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന സംരക്ഷിക്കാനുള്ള പരിശ്രമങ്ങൾക്ക് അത്യന്താപേക്ഷിതം ജനാധിപത്യം കരുത്താർജ്ജിക്കലാണ്. ഇത് മനസിലാക്കിയാണ് ജനകീയ സമരങ്ങളെ അവഗണിക്കാനും അടിച്ചമർത്താനും ബി.ജെ.പി ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ ദേശവിരുദ്ധരാക്കുന്നു. കോക്രോച്ച് ജനതാ പാർട്ടിയടക്കം നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തണം. വ്യക്തമായ ആശയാടിത്തറയിലൂടെയേ പൊതുജനങ്ങളെ രാഷ്ട്രീയമായി സാക്ഷരരാക്കാനാകൂവെന്ന് തെളിയിച്ച ധിഷണാശാലിയായിരുന്നു കെ.ദാമോദരനെന്നും കാംഗെ പറഞ്ഞു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീർ എം.പി അദ്ധ്യക്ഷത വഹിച്ചു. എം.സ്വരാജ്, അജിത് കൊളാടി, പി.കെ.കൃഷ്ണദാസ്, ദാമോദരന്റെ പുത്രി കെ.പി.ഉഷ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KDAMU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA