SignIn
Kerala Kaumudi Online
Friday, 03 July 2026 4.52 PM IST

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

READ ENGLISH VERSION
cpm-workers-attack-ed-
ഇഡി ഉദ്യോഗസ്ഥരെത്തിയ വാഹനം ആക്രമിക്കുന്ന സിപിഎം പ്രവർത്തകർ (ചിത്രം: കേരളകൗമുദി)

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കുകയായിരുന്നു.

അഭിഭാഷകനായ ജോജോ ജോസാണ് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇ ഡി പരിശോധനയെക്കുറിച്ച് മുൻകൂർ അറിയിപ്പ് കിട്ടിയിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. സുരക്ഷ ഒരുക്കുന്നതിൽ വീഴ്‌ച സംഭവിച്ചില്ലെന്നും ഇന്റലിജൻസ് വീഴ്‌ച ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED OFFICERS ATTACK CASE, KERALA HIGH COURT, CBI INVESTIGATION, KERALA POLICE, ED UDYOGASTHAR ATTACK CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA