ഏറ്റുമാനൂർ : ഗുണ്ടാമാഫിയ സംഘങ്ങളുടെ കൈപ്പിടിയിൽ നിന്ന് ഏറ്റുമാനൂരിന് മോചിപ്പാക്കാനുള്ള ക്ലീൻ ഏറ്റുമാനൂർ പദ്ധതി വിജയം കാണുന്നു. ഒരാഴ്ചയ്ക്കിടെ 14 പേരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശത്തെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്. വെട്ടിമുകൾ കോളനി ഭാഗത്ത് കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ടു യുവാക്കളെ പെപ്പർ സ്പ്രേ ഉപയോഗിച്ച്ആക്രമിച്ച കേസിൽ ഏറ്റുമാനൂർ കിഴക്കും ഭാഗം വെട്ടിമുകൾ പള്ളിവാതുക്കൾ വീട്ടിൽ മർക്കോസ് (ബാബു 56), വലിയപറമ്പിൽ വീട്ടിൽ ജിത്തു (26) എന്നിവരെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിരമ്പുഴയിൽ കഞ്ചാവുമായി എത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ സംഭവത്തിൽ രണ്ട്പേരെ പിടികൂടി. ഈ കേസിൽ ഒളിവിലായിരുന്ന മൂന്നു പ്രതികളെ ചിങ്ങവനത്തു നിന്ന് പിടികൂടി. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കോട്ടമുറി മാടപ്പള്ളി ബിബിൻ (20), പാറോലിക്കൽ കൊച്ചുപറമ്പിൽ ആൽബിൻ (20), നാൽപ്പാത്തിമല തടത്തിൽ വീട്ടിൽ അശ്വിൻ (അമ്പാടി 20) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ പ്രതികളായ കാണക്കാരി കടപ്പൂർ പട്ടിത്താനം മഞ്ജു ഭവനിൽ ആന്റോ (30), അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം നാൽപ്പാത്തിമല ഒഴുവക്കണ്ടത്തിൽ ജിബിൻ (21) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഏറ്റുമാനൂർ ചേട്ടപറമ്പ് കോളനിയിൽ വധശ്രമക്കേസിൽ എട്ടു പേരെ പിടികൂടി. പാലക്കാട് തൃത്താല കളരിക്കൽ വീട്ടിൽ നിന്നും ഓണംതുരുത്ത് കുറുമുള്ളൂർ ചേട്ടുപറമ്പിൽ പാറകണ്ടത്തിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശരത് (25), ചേട്ടുപറമ്പ് കോളനിയിൽ ചേട്ടുപറമ്പിൽ വീട്ടിൽ ഗോപകുമാർ (34), അജയൻ (49), റെജിമോൻ (35), കലിങ്കപ്പറമ്പ് വീട്ടിൽ ഗിരീഷ്കുമാർ (31), ഗോപാലകൃഷ്ണൻ (54), ഓണംതുരുത്ത് കുറുമുള്ളൂർ ശ്യാമിലി നിവാസിൽ ജയപ്രകാശ് (രാജീവ് 36), ശ്യാമിലി നിവാസിൽ ഷാജിമോൻ (ചാക്കോ 50) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ക്ഷേത്രാങ്കണത്തിലെ സംഘർഷത്തെ തുടർന്നു കുമ്മനം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു. കുമ്മനം സ്വദേശി ഹരീന്ദ്രൻ (ഹരി65) നെയാണ് ഇടുക്കി പന്നിമറ്റം ഇളംദേശം വെള്ളിയാനിമറ്റം കാഞ്ഞിരംകുഴി വീട്ടിൽ കെ എസ് ഗിരീഷ് (40) കുത്തിക്കൊന്നത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യ്തു. ഡിവൈ.എസ്.പി ജെ.സന്തോഷ്കുമാർ, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാർ, എസ്.ഐ ടി.എസ് റെനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |