തിരുവനന്തപുരം: കേരളസർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളേജുകളിലും യു.ഐ.ടി, ഐ.എച്ച്.ആർഡി. കേന്ദ്രങ്ങളിലും ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് https://admissions.keralauniversity.ac.in വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |