SignIn
Kerala Kaumudi Online
Monday, 14 September 2026 3.34 PM IST

കൂടുതൽ തിളക്കത്തോടെ ഐ.ഐ.എം കോഴിക്കോട്

iim

കോഴിക്കോട്: രാജ്യത്തെ മാനേജ്മെന്റ് പഠന സ്ഥാപനങ്ങളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് ഐ.ഐ.എം കോഴിക്കോട്. ഇതുവരെ ആറാം സ്ഥാനത്തായിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഇന്നലെ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഐ.ഐ.എം അഹമ്മദാബാദാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഐ.ഐ.എം ബംഗളൂരുവിനായിരുന്നു ഒന്നാം റാങ്ക്. നാലാം സ്ഥാനത്തുണ്ടായിരുന്നത് ഐ.ഐ.എം ലക്നോവും.

റാങ്ക് നിർണയിക്കുന്നതിൽ മുഖ്യമാനദണ്ഡങ്ങളായ പഠനം, ഫാക്കൽറ്റി, ഗവേഷണം, പ്രൊഫഷണൽ പ്രാക്ടീസ്, ബിരുദഫലം, വിഷയധാരണ എന്നിവയിലെല്ലാം പ്രകടമായി മുന്നേറാൻ ഐ.ഐ.എം കോഴിക്കോടിന് കഴിഞ്ഞു. കഴിഞ്ഞ വർഷം കോഴിക്കോടിന്റെ സ്കോർ 69.96 ആയിരുന്നുവെങ്കിൽ ഇത്തവണ അത് 73.34 ലേക്ക് ഉയരുകയായിരുന്നു.1997-ലാണ് ഐ.ഐ.എം കോഴിക്കോട് സ്ഥാപിതമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE IIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA