SignIn
Kerala Kaumudi Online
Sunday, 17 May 2026 4.23 PM IST

ബഹിരാകാശത്തേക്ക് സാങ്കല്പിക യാത്ര

planet

റാന്നി : ബഹിരാകാശ വാരാചരണത്തിന്റെ പ്രചാരണാർത്ഥം ബഹിരാകാശത്തേക്ക് സാങ്കല്പിക യാത്ര നടത്തി പഴവങ്ങാടി ഗവൺമെന്റ് യു.പി സ്കൂൾ ശ്രദ്ധേയമായി. ശാസ്ത്രരംഗം റാന്നി ഉപജില്ലാ കോർഡിനേറ്ററും അദ്ധ്യാപികയുമായ അജിനിയും ഏഴാംക്ലാസ് വിദ്യാർത്ഥി അനുപമയും തയാറാക്കിയ വീഡിയോ പെൺകുട്ടികളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചായിരുന്നു. സ്പേസ് ഷട്ടിലിൽ പറന്നു നടക്കുന്ന റൊട്ടി കഷണങ്ങൾ പിടിച്ചെടുത്തു കഴിക്കുന്ന അനുപമയാണ് വീഡിയോയിൽ. ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുട്ടികളെ ആകർഷിക്കാനുള്ള ലഘുവിവരണം ടീച്ചർ വീഡിയോയിൽ നൽകുന്നു. ബഹിരാകാശ വനിതാ സഞ്ചാരികളുടെ പ്രൊഫൈൽ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി. എഡിറ്റിംഗ് ഉൾപ്പെടെ സാങ്കേതിക സഹായം നൽകിയത് ടീച്ചറിന്റെ മക്കളായ കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥികളായ അൻസിൽ സലാമും അൻസിഫ് സലാമുമാണ്. ഒക്ടോബർ 5 വൈകിട്ട് ആറുമണിക്ക് വിക്രം സാരാഭായി സ്പേസ് സെന്ററിലെ സയന്റിസ്റ്റ് എൻജിനീയർ അപർണ എസ്. രഘുനാഥ് ഗൂഗിൾ പ്ലാറ്റ്ഫോമിൽ കുട്ടികളുമായി സംവദിക്കുമെന്ന് പ്രഥമാദ്ധ്യാപകൻ രാജ് മോഹൻ തമ്പി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL