SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.57 PM IST

ജി.ബി.എച്ച്.എസ്.എസ് തിരൂർ പുതിയ കെട്ടിടം നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും: മന്ത്രി

Increase Font Size Decrease Font Size Print Page
f

തിരൂർ: ഗവ: ബോയ്സ് എച്ച്.എസ്.എസിന് കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന മൂന്നുകോടി രൂപയുടെ കെട്ടിടത്തിന് ഉടൻ തറക്കല്ലിടുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. നിയമസഭാ സാമാജികരെയും എസ്.എസ്.എൽ.സി,​ പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് ലഭിച്ച കുട്ടികളെയും ആദരിക്കുന്ന വിജയാരവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറുക്കോളി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളായ മന്ത്രി വി. അബ്ദുറഹിമാൻ, പി. നന്ദകുമാർ എം.എൽ.എ എന്നിവരെയും തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീനെയും ആദരിച്ചു. പരിപാടിയിൽ പി. നന്ദകുമാർ എം.എൽ.എ മുഖ്യാതിഥിതിയായി
തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ.പി. നസീമ അനുമോദന പ്രഭാഷണം വിദ്യാലത്തിനുള്ള പി.ടി.എയുടെ ഉപഹാര സമർപ്പണം പി.ടി.എ പ്രസിഡന്റ് അഡ്വ. യു.സൈനുദ്ദീൻ നിർവ്വഹിച്ചു.

TAGS: LOCAL NEWS, MALAPPURAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY