തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് സമ്പൂർണ മണ്ണെണ്ണ സബ്സിഡി നൽകുന്ന പദ്ധതി നടപ്പാക്കാനുള്ള ഏജൻസിയായി മത്സ്യഫെഡിനെ കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രം അംഗീകരിച്ചാൽ മണ്ണെണ്ണ സൗജന്യമായി നൽകാനാവും. തീരദേശത്ത് 50 മീറ്ററിനകം താമസിക്കുന്നവരെ മാറ്റിപാർപ്പിക്കാൻ 2500 കോടി ചെലവിൽ ഇരുപതിനായിരം വീടുകൾ നിർമ്മിക്കും. മത്സ്യത്തൊഴിലാളി ഇൻഷ്വറൻസിൽ നൂറു ശതമാനം വിഹിതം സർക്കാർ അടയ്ക്കുന്നത് പരിഗണനയിലാണ്. വള്ളം അപകടത്തിൽപെട്ട് മരിച്ചവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം അനുവദിക്കാൻ ശുപാർശ നൽകിയെന്നും രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ബാലഭവനുകൾ സംസ്ഥാനമാകെ വ്യാപിപ്പിക്കും
തിരുവനന്തപുരം: ബാലഭവനുകളുടെ പ്രവർത്തനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. നിലവിൽ അഞ്ച് ബാലഭവനുകളാണുള്ളത്. ഇവയുടെ പ്രവർത്തനം ഏകീകരിക്കുന്നത് പരിഗണനയിലാണ്. ഇതിനുള്ള റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. കൊല്ലം ജവഹർ ബാലഭവനിലെ ജീവനക്കാരുടെ ശമ്പളകുടിശികയും ആനുകൂല്യങ്ങളും നൽകാൻ ഉടൻ വിഹിതം അനുവദിക്കുമെന്നും എം.നൗഷാദിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |