SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

കേരള യൂണി. സ്ഥലം കൈയേറിയോ? എ.കെ.ജി സെന്റർ ഭൂമി ഇന്ന് അളക്കും

READ ENGLISH VERSION
akg
f

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂമി കൈയേറിയോ എന്നറിയാൻ എ.കെ.ജി സെന്ററിന്റെ കൈവശമുള്ള ഭൂമി ഇന്ന് രാവിലെ 10ന് റവന്യു വകുപ്പ് അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണിത്.

രണ്ടു സർവേ നമ്പറുകളിലായുള്ള ഭൂമിയാണ് അളക്കുന്നത്. തിരുവനന്തപുരം തഹസിൽദാർക്ക് റവന്യു വകുപ്പ് ഇതിനുള്ള നിർദ്ദേശം കൈമാറി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ. എസ്. ശശികുമാറിനു വേണ്ടി ജോർജ് പൂന്തോട്ടം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഭൂമിയളക്കാൻ ഉത്തരവിട്ടത്. സർവേയിൽ സർവകലാശാലയുടെയും എ.കെ.ജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണം. ഇതിനായി യൂണി. രജിസ്ട്രാർക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും റവന്യു വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

സർവകലാശാലയുടെ ഭൂമി കൈയേറിയെന്നും, ഗവേഷണ കേന്ദ്രം തുടങ്ങാതെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററായി പ്രവർത്തിപ്പിച്ചത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 1977ൽ എ.കെ. ആന്റണി സർക്കാർ എ.കെ.ജി സ്മാരക സമിതിക്ക് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിന് ഭൂമി സൗജന്യമായി വിട്ടു നൽകിയിരുന്നു. അതിനുപുറമേയുള്ള സ്ഥലവും കൈയടക്കി എന്നാണ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKG CENTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA