SignIn
Kerala Kaumudi Online
Thursday, 19 February 2026 4.23 AM IST

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. അഗർവാസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. കൊവിഡ് വാക്സിനേഷൻ ക്യാമ്പും ഉണ്ടായിരുന്നു. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിന് മുന്നോടിയായി കാഴ്ചദിന സന്ദേശം വിളംബരം ചെയ്ത് ഇൻഡസ് സൈക്ലിംഗ് എംബസിയുടെ നേതൃത്വത്തിൽ വെള്ളയമ്പലം മുതൽ നെട്ടയം വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. ക്യാമ്പിൽ നിന്ന് സൗജന്യ തിമിര ശസ്ത്രക്രിയയ്ക്കായി 24 പേരെ തിരഞ്ഞെടുത്തു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന 6 ക്യാമ്പുകളിൽ നിന്നുള്ള 100 പേർക്ക് സൗജന്യ തിമിരശസ്ത്രക്രിയ നടത്തും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY