SignIn
Kerala Kaumudi Online
Friday, 15 May 2026 10.21 AM IST

ആര്യൻ ഖാന് മൂന്ന് തവണ ലഹരി മരുന്ന് എത്തിച്ചു കൊടുത്തത് അനന്യ പാണ്ഡേയെന്ന് എൻ സി ബി, നിഷേധിച്ച് നടി

ananya-aaryan

മുംബയ്: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് മൂന്ന് തവണ ലഹരി മരുന്ന് എത്തിക്കാൻ സഹായിച്ചത് സുഹൃത്തും നടിയുമായ അനന്യ പാണ്ഡേയെന്ന് എൻ സി ബി ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം അനന്യയുടെ മുംബയിലുള്ള വീട് എൻ സി ബി ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തിരുന്നു. അവിടെ വച്ച് പിടിച്ചെടുത്ത മൊബൈൽ ഫോണിലെ ചാറ്റിൽ നിന്നുമാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 2018-19 കാലഘട്ടത്തിൽ മൂന്ന് അവസരങ്ങളിലായി ലഹരി മരുന്ന് വിതരണം ചെയ്യുന്ന ഏജന്റുമാരുടെ ഫോൺ നമ്പറുകൾ അനന്യ ആര്യന് കൈമാറിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ ഒരു തവണ ഭൂരിപക്ഷം ബോളിവുഡ് താരങ്ങളും പങ്കെടുത്ത ഒരു പ്രശസ്ത പാർട്ടിക്കിടെയാണ് അനന്യ ലഹരി മരുന്ന് ആര്യന് എത്തിച്ചതെന്ന് എൻ സി ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ ചോദ്യം ചെയ്യലിൽ എൻ സി ബിയുടെ കണ്ടെത്തൽ നിഷേധിച്ച അനന്യ താൻ ഇന്നേ വരെ ലഹരി മരുന്ന് ഉപയോഗിക്കുകയോ അത് ആർക്കെങ്കിലും എത്തിച്ചുകൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ഇന്നലെ അനന്യയുടെ വീട്ടിലെ റെയ്ഡിനു ശേഷം നടിയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം ഇന്ന് വീണ്ടും ഹാജരാകണമെന്ന നിബന്ധനയിൽ നടിയെ വിട്ടയച്ചു. അനന്യയുട‌െ വീട്ടിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളാണ് എൻ സി ബി സംഘം കണ്ടെത്തിയത്. ഇത് വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Add as a preferred source on Google
TAGS: CASE DIARY, ARYANKHAN, ANANYA PANDEY, BOLLYWOOD, NCB, NARCOTIC CONTROL BUREAU, MUMBAI, BANDRA, SHAH RUKH KHAN, GOWRIKHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY