SignIn
Kerala Kaumudi Online
Wednesday, 12 August 2026 12.56 AM IST

വാഹനാപകടത്തിൽപ്പെട്ട 19കാരിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ കസ്റ്റഡിയിൽ

ai-image-
പ്രതീകാത്മക ചിത്രം

പാൽഘർ: വാഹനാപകടത്തിൽപ്പെട്ട യുവതിയെ ആറംഗ സംഘം കൂട്ട ബാലാത്സംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ തലസാരിയിലാണ് സംഭവം. 19കാരിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ബാക്കി മൂന്നുപേർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഞായറാഴ്ച ഗുജറാത്തിലെ ഉമർഗാവിലേക്ക് പോയ പെൺകുട്ടിയും സുഹൃത്തായ യുവാവും തിരികെ മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നിവീഴുകയായിരുന്നു. ഇതേ സമയം അതുവഴി മോട്ടോർ സൈക്കിളിലെത്തിയ മൂന്നംഗ സംഘം ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് പകരം ഭീഷണിപ്പെടുത്തുകയും, തുടർന്ന് സുഹൃത്തുക്കളായ മറ്റു മൂന്ന് പേരെക്കൂടി വിളിച്ചുവരുത്തുകയുമായിരുന്നു. ആറുപേരും ചേർന്ന് യുവാവിനെ മർദിച്ച് അവശനാക്കി ഓടിച്ചുവിട്ട ശേഷം, സമീപത്തെ പഴയ ഒരു ബംഗ്ലാവിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി യുവതിയും മർദനമേറ്റ യുവാവും പരാതി നൽകിയതോടെയാണ് നടുക്കുന്ന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ആദ്യം ഒരു പ്രതിയെയും തുടർന്ന് ചൊവ്വാഴ്‌ച മറ്റ് രണ്ട് പേരെയും പിടികൂടി. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

English Summary

A 19-year-old woman was gang-raped by a six-member group in Talasari, Palghar district, Maharashtra, after she and her male friend had a motorcycle accident. The perpetrators allegedly beat her friend and then dragged her to a secluded spot. Police have arrested three suspects in connection with the crime and are searching for the remaining three. A special investigation team has been formed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CASEDIARY, MUMBAI, CUSTODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY