SignIn
Kerala Kaumudi Online
Thursday, 13 August 2026 10.56 AM IST

കുടുംബത്തെ ഇല്ലാതാക്കാൻ ചാറ്റ്‌ ജിപിടിയിൽ വഴിതേടി; യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യൻ വംശജൻ

arjun-aravind
അറസ്റ്റിലായ അർജുൻ അരവിന്ദ്

വാഷിംഗ്ടൺ: അമേരിക്കയിലെ മസാച്യൂസെറ്റ്‌സിൽ അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ 17കാരൻ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ അർജുൻ അരവിന്ദാണ് അറസ്റ്റിലായത്. ആക്‌ടണിലെ മാർത്ത ലെയ്‌നിലെ വീട്ടിൽ ചൊവ്വാഴ്‌ചയാണ് കൊലപാതകം നടന്നത്. 45കാരിയായ സുധ വെങ്കിടേഷും ഇളയ മകൻ സിദ്ധാർത്ഥ് അരവിന്ദുമാണ് (14) കൊല്ലപ്പെട്ടത്.

വീട്ടുകാരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനാൽ ചൊവ്വാഴ്‌ച വൈകിട്ട് 6.30 ഓടെ 17കാരന്റെ പിതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ ജോലിക്ക് പോകുന്നതിന് മുൻപാണ് ഇയാൾ ഭാര്യയുമായി അവസാനം സംസാരിച്ചത്. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സിദ്ധാർത്ഥിനെ അവസാനമായി കണ്ടത്.

വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അമ്മയെയും മകനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥ് ഒന്നാം നിലയിലും സുധ ബേസ്‌മെന്റിലുമാണ് മരിച്ച് കിടന്നത്. ഇരുവരുടെയും ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. മരണം സംബന്ധിച്ച വിശദമായ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ഏതുതരം ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന കാര്യത്തിലും വ്യക്തതയില്ല.

കൊലപാതകത്തിന് പിന്നാലെ സുധയുടെ കാറുമെടുത്ത് കടന്നുകളഞ്ഞ 17കാരനെ ബുധനാഴ്‌ച രാവിലെയാണ് പിടികൂടിയത്. വീട്ടുകാരെ കൊലപ്പെടുത്തുന്നതിനുള്ള വഴികൾ ഇയാൾ ചാറ്റ്‌ ജിപിടിയിൽ തെരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതിയുടെ പെരുമാറ്റത്തിൽ അടുത്തിടെയായി ആശങ്കാജനകമായ മാറ്റങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

അറസ്റ്റിലായ 17കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കൊലക്കുറ്റങ്ങളിൽ ജുവനൈൽ കോടതിക്ക് അധികാരമില്ലാത്തതിനാൽ കോൺകോർഡ് ഡിസ്‌ട്രിക്‌ട് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.

English Summary

A 17-year-old Indian-origin teen in Massachusetts has been charged with killing his mother and younger brother. Investigators said he had searched ChatGPT for ideas about killing his family.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERCASE, ARREST, CRIME, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY