തിരുവനന്തപുരം: പ്ലസ് വൺ സ്കൂൾ കോംബിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. 10, 11 തീയതികളിലായി പ്രവേശനം പൂർത്തിയാക്കും. ശേഷിക്കുന്ന സീറ്റുകൾ പരിഗണിച്ച് 17 ന് രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിക്കും. അതുകൂടി പൂർത്തിയായ ശേഷം ബാക്കിയുള്ള അപേക്ഷകരുടെ എണ്ണം കണക്കാക്കിയായിരിക്കും അധിക ബാച്ചുകൾ അനുവദിക്കുക. 15 നാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
കേരള യൂണി. ബി.എഡ് : 11വരെ പ്രവേശനം നേടാം
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എഡ് പ്റവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്റസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ നവംബർ 11നകം കോളേജുകളിൽ പ്രവേശനം നേടണം.
15 മുതൽ ക്ലാസുകൾ ആരംഭിക്കും. വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്രിൽ.
കുസാറ്റ് സ്പോട്ട് അഡ്മിഷൻ
കൊച്ചി: കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ പാർട്ട് ടൈം കോഴ്സിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ 15ന്. വിവരങ്ങൾക്ക്:: 0484 2862521,2575310, 2862527.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |