SignIn
Kerala Kaumudi Online
Sunday, 21 June 2026 9.21 PM IST

ഭാഗ്യശ്രീയുടെ മകൾ അവന്തിക അഭിനയരംഗത്തേക്ക്

bhagyasree

ബോളിവുഡിലെ സർവകാല ഹിറ്റുകളിലൊന്നായ മൈനേ പ്യാർ കിയായിലെ നായിക തിരിച്ചുവരവിനൊരുങ്ങുന്നു

എൺപതുകളുടെ ഒടുക്കം ബോളിവുഡിനെ പിടിച്ചുകുലുക്കിയ എവർഗ്രീൻ ലവ് സ്‌റ്റോറിയായ മൈനേ പ്യാർകിയായിൽ സൽമാൻഖാന്റെ നായികയായി സിനിമകളിലെത്തി ആരാധകരെ സ്വന്തമാക്കിയ ഭാഗ്യശ്രീയുടെ മകൾ അവന്തിക അഭിനയരംഗത്തേക്ക്.ഒരു തെലുങ്ക് ചിത്രത്തിലൂടെയും ഒരു ഹിന്ദി വെബ് സീരീസിലൂടെയുമാണ് അവന്തിക അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.ബെല്ലം കൊണ്ട ഗണേഷാണ് തെലുങ്ക് ചിത്രത്തിൽ അവന്തികയുടെ നായകനാകുന്നത്.

നൃത്തത്തിലും ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം നേടിയ അവന്തിക സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. അവന്തികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളും പോസ്റ്റുകളും നിമിഷനേരംകൊണ്ട് തരംഗമായി മാറാറുണ്ട്.ഭാഗ്യശ്രീ തന്നെയാണ് തന്റെ മകൾ അവന്തിക അഭിനയരംഗത്തേക്ക് കടക്കുന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഏറെക്കാലമായി സിനിമയിൽ നല്ലൊരു തുടക്കത്തിന് കാത്തിരിക്കുകയായിരുന്നു അവന്തിക.മൈനേ പ്യാർ കിയാ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയ ഭാഗ്യശ്രീയുടെ അഭിനയത്തുടക്കം 1987ൽ കറാച്ചി ധൂപ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയായിരുന്നു.അഭിനേതാവായ ഹിമാലയ ദസ്സാഗിയെ വിവാഹം കഴിച്ച ശേഷം മൂന്ന് സിനിമകളിൽ കൂടി ഭാഗ്യശ്രീ നായികയായി. കൈദ് മേ ഹേ ബുൽബുൽ, ത്യാഗി, പായൽ എന്നീ മൂന്ന് സിനിമകളിലും ഭർത്താവ് തന്നെയായിരുന്നു ഭാഗ്യശ്രീയുടെ നായകനായത്.പിന്നീട് അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന ഭാഗ്യശ്രീയുടെ മടങ്ങിവരവ് 2003-ൽ മാ സന്തോഷി മാ എന്ന ചിത്രത്തിലൂടെയായിരുന്നു.തമിഴ്, തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുള്ള ഭാഗ്യശ്രീ ഇപ്പോൾ പ്രഭാസിന്റെ അമ്മയായി രാധേശ്യാം എന്ന ചിത്രത്തിലഭിനയിച്ചുവരികയാണ്.ഹിമാലയ ദസ്സാനി - ഭാഗ്യശ്രീ ദമ്പതികളുടെ മകനായ അഭിമന്യു ദസ്സാനി 2019-ൽ മർദ് കോ ദർദ് നഹി ഹോത്താ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാർഡ് നേടിയിട്ടുണ്ട്.

ദരിദ്രകുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ഭക്ഷണമെത്തിക്കാനായി മഹാരാഷ്ട്ര ഗവൺമെന്റ് ആറ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഭാഗ്യശ്രീ സ്കീമിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഭാഗ്യശ്രീ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAGYASREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY