SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.32 PM IST

ജെ.എസ്.എസ്: ടി .കെ സുരേഷ് വിഭാഗം സി.പി.എമ്മിലേക്ക്

Increase Font Size Decrease Font Size Print Page
cpm

തിരുവനന്തപുരം: പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ടി.കെ.സുരേഷ് നേതൃത്വം നൽകുന്ന ജെ.എസ്.എസ് വിഭാഗം സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലയന താത്പര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചെന്നും അനുകൂല തീരുമാനം ഉണ്ടായെന്നും ടി.കെ.സുരേഷ് പറഞ്ഞു. കെ.ആർ ഗൗരിഅമ്മയുടെ അവസാനത്തെ ആഗ്രഹമായിരുന്നു പാർട്ടി സി.പി.എമ്മിൽ ലയിക്കുക എന്നത്. അത് തങ്ങളിലൂടെ നിറവേറ്റി എന്ന സന്തോഷമാണുള്ളതെന്നും സുരേഷ് പറഞ്ഞു. ജോഷി മണപ്പുഴ, എ.ബി.രാധാകഷ്ണൻ എന്നിവരും പങ്കെടുത്തു.

TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY