SignIn
Kerala Kaumudi Online
Monday, 17 January 2022 4.35 PM IST

ഇന്ന് എംഎൽഎയുടെ മകനെ നിയമിച്ചാൽ നാളെ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെയും നിയമിക്കേണ്ടി വരും; ആശ്രിതനിയമനത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി

highcourt

കൊച്ചി: മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്നും ഹൈക്കോടതി വിമർശിച്ചു. ഇത്തരം തീരുമാനങ്ങൾ വ്യാപകമായ പിൻവാതിൽ നിയമനങ്ങൾക്ക് കാരണമാകും.​ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് വരെ ആശ്രിതനിയമനം നൽകേണ്ടി വരും. എംഎൽഎമാരുടെ മക്കൾക്കോ ആശ്രിതർക്കോ ആശ്രിതനിയമനം നൽകാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

യോഗ്യരായവർ പുറത്തുള്ളപ്പോൾ ഇത്തരക്കാർ ജോലിയിൽ പ്രവേശിക്കന്നത് സാമൂഹിക വിവേചനത്തിന് കാരണമാകും. സർക്കാർ ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് സഹായം നൽകാനുള്ളതാണ് ആശ്രിതനിയമനമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HIGHCOURT, MLA, GOVT, DEPENDENT APPOINMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.