
ജ്യുവൽമേരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്ഷണികം ജനുവരിയിൽ റിലീസ് ചെയ്യും. നവാഗതനായ രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രൂപേഷ് രാജാണ് നായകൻ. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ നന്ദലാൽ കൃഷ്ണമൂർത്തി, മീരാനായർ, സ്‌മിത അബു, അമ്പൂട്ടി, രോഹിത് നായർ, ഹരിശങ്കർ, ഓസ്‌റ്റിൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ഡോക്ടർ ഷീജ വക്കം എഴുതി ഡോക്ടർ വി.ടി. സുനിൽ ഈണമിട്ട ഗാനങ്ങൾ കെ.എസ്. ചിത്രയും കെ.എസ്. ഹരിശങ്കറും പാടിയിരിക്കുന്നു. സാംഗ് മിക്സിംഗ് - ഹരികൃഷ്ണൻ, സോംഗ് മസ്‌റ്ററിംഗ് - ശദാബ് റെയിൻ മുംബയ്, പശ്ചാത്തല സംഗീതം: സാംസൺ സിൽവ.ഒരു സംഭവകഥയെ ആസ്പദമാക്കി ദീപ്‌തി നായർ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. കാമറ: അരവിന്ദ് ഉണ്ണി, വസ്‌ത്രാലങ്കാരം : ദിവ്യ ഷിന്റോ, മീനാക്ഷി, സ്റ്റിൽസ്, ഡിസൈൻസ്: റാം ആർ. നായർ, വിഷ്ണു മോഹൻ, എഡിറ്റിംഗ് : രാകേഷ് അശോക, ആർ. പ്രൊഡക്ഷൻസ് ഫിലിമി നിർമ്മിക്കുന്ന ക്ഷണികത്തിന്റെ ലൈൻ പ്രൊഡ്യൂസർ അഭിലാഷ് ശ്രീകുമാരൻ നായരാണ്. പി.ആർ.ഒ: എം.കെ. ഷെജിൻ ആലപ്പുഴ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |