SignIn
Kerala Kaumudi Online
Thursday, 17 September 2026 6.24 PM IST

തൊഴുകൈകളോടെ പൂണൂലും കാവി ഷാളും ധരിച്ച് ഹോമകുണ്ഡത്തിന് മുന്നിൽ; ഇനി അലി അക്ബർ അല്ല രാമസിംഹൻ

ali-akbar

മതം മാറുന്ന കാര്യം സംവിധായകൻ അലി അക്ബറാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്. അലി അക്ബർ എന്ന പേരുപേക്ഷിച്ചെന്നും ഇനി രാമസിംഹനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോഴിതാ ഔദ്യോഗികമായി അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുൻ നേതാവും ഹിന്ദു സേവാ കേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

'ചരിത്രം ആവർത്തിക്കുന്നു, അലി അക്ബർ രാമസിംഹനായി', എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്‌തത്. പൂണൂലും കാവി ഷാളുമൊക്കൊയായി ഹോമകുണ്ഡത്തിന് മുന്നിൽ പൂജയ്‌ക്കായി ഇരിക്കുകയാണ് രാമസിംഹൻ.

ഭാര്യ ലൂസിയാമ്മയും കൂടെയുണ്ട്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണ വാർത്തക്ക് താഴെ ഒരു കൂട്ടം ആളുകൾ ചിരിക്കുന്ന ഇമോജിയിട്ടതിൽ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചു. ഇനി മുതൽ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തിലാകും ജീവിക്കുകയെന്നും പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, ALI AKBAR, RAMA SIMHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA