SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.52 AM IST

ഇന്ദ്രൻസും കൈലാഷും ഒരുമിക്കുന്ന ഗില

cinema

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. മനു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഗില. സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗത്തിൽ ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടെക്‌നോ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ കൈലാഷും പ്രധാന വേഷം ചെയ്യുന്നുണ്ട്. നിന്നിൻ കാസിം, അനഘ , ശ്രിയ, നവാഗതരായ റിനാസ്, ഷിനോയ്, നിയ, ബീന, ഷിയ, സുഭാഷ് എന്നിവരാണ് മറ്റു താരങ്ങൾ. കുട്ടിക്കാനം, പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയായ ഗിലയുടെ ചില രംഗങ്ങൾ ദുബായിലും ചിത്രീകരിച്ചു. സംവിധായകൻ മനു തന്നെയാണ് ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. ശ്രീകാന്താണ് ഛായാഗ്രഹകൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. പശ്ചാത്തല സംഗീതം: ക്രിസ്പിൻ . പ്രൊജക്ട് ഡിസൈനർ: അശ്വിൻ, പി.ആർ.ഒ: വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDRANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY