SignIn
Kerala Kaumudi Online
Friday, 25 September 2026 9.54 PM IST

ഐ.പി.എൽ റെക്കാഡുമായി ബുംറ

bumrah

മുംബയ് : ഐ.പി.എല്ലിൽ ഈ സീസണിലെ പത്താമത്തെ തോൽവി ഏറ്റുവാങ്ങി മുംബയ് ഇന്ത്യൻസ് തകർന്നെങ്കിലും റെക്കാഡിന്റെ തിളക്കത്തിലാണ് മുംബയ് ഉപനായകൻ ജസ്പ്രീത് ബുംറ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ ബുംറ ട്വന്റി 20 മത്സരങ്ങളിൽ 250 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ പേസ് ബൗളർ എന്ന റെക്കാഡ് സ്വന്തം പേരിൽ കുറിച്ചു. വാഷിംഗ്ടൺ സുന്ദറിനെ ക്ലീൻ ബൗൾഡാക്കിയതോടെയാണ് ബുംറ റെക്കാഡിലെത്തിയത്.

പേസ് ബൗളർമാരുടെ പട്ടികയിൽ ബുംറയ്ക്ക് പിന്നാലെ ഭുവനേശ്വർ കുമാറാണുള്ളത്. ഭുവനേശ്വറിന് 223 വിക്കറ്റുകളാണ് വീഴ്ത്താനായത്. 250 വിക്കറ്റ് ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളർ കൂടിയാണ് ബുംറ. സ്പിന്നർമാരായ രവിചന്ദ്ര അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, പിയൂഷ് ചൗള, അമിത് മിശ്ര എന്നിവർ നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അശ്വിന്റെ അക്കൗണ്ടിൽ 274 ഉം ചാഹലിന്റെ പേരിൽ 271 വിക്കറ്റുമുണ്ട്. ചൗള 270 വിക്കറ്റെടുത്തപ്പോൾ അമിത് മിശ്ര 262 വിക്കറ്റ് സ്വന്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BUMRAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360