തിരുവനന്തപുരം: ഗവേഷണ, വിജ്ഞാനമേഖലകളിൽ ഫ്രാൻസിലെ സർവകലാശാലകളുമായി സഹകരിക്കാനും സംയുക്തസംരംഭങ്ങൾ തുടങ്ങാനും സാങ്കേതിക സർവകലാശാല തീരുമാനിച്ചു.വിദേശ സർവകലാശാലകളുമായി സഹകരിച്ചുള്ള ട്വിന്നിംഗ് പ്രോഗ്രാമുകൾ, ഫാക്കൽറ്റി എക്സ്ചേഞ്ച്, സ്റ്റുഡന്റ് എക്സ്ചേഞ്ച് എന്നിവയും തുടങ്ങും. ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥർ സർവകലാശാല ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. അഫിലിയേറ്റഡ് കോളേജുകൾക്കും വിദ്യാർത്ഥികൾക്കും ഫ്രാൻസിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണ, വിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു ചർച്ച.
ഫ്രഞ്ച് എംബസിയിലെ സയന്റിഫിക്, അക്കാഡമിക് സഹകരണത്തിനായുള്ള അറ്റാഷെ ഫ്രാൻസിസ് സേവ്യർ മോറ്റൊയി, ഡെപ്യൂട്ടി അറ്റാഷെ ഡോ. അംബിക അനിൽകുമാർ, കാമ്പസ് ഫ്രാൻസ് മാനേജർ ശബരി കിഷോർ, വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, പ്രോ വൈസ് ചാൻസലർ ഡോ. എസ്.അയൂബ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഐ. സാജു, ബി.എസ്. ജമുന, ഡോ. ജി. വേണുഗോപാൽ, രജിസ്ട്രാർ ഡോ എ. പ്രവീൺ, ഡീൻ അക്കാഡമിക് ഡോ. സാദിഖ്, ഡീൻ റിസർച്ച് ഡോ. ഷാലിജ് പി. ആർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |