ദുബായ്:ഒക്ടോബർ 25ന് ലോകമെമ്പാടും ശ്രീനാരായണീയർ ഒരുമിച്ച് നടത്തുന്ന ആഗോള ദൈവദശകം പ്രാർത്ഥനയിൽ ഗുരുധർമ്മപ്രചരണസഭ യു.എ.ഇ.യുടെ നേതൃത്വത്തിൽ 500 പേരെ പങ്കെടുപ്പിക്കും. പത്തുലക്ഷം ശ്രീനാരായണീയർ ഒരുമിച്ച് ഗുരുദേവന്റെ ദൈവദശകം പ്രാർത്ഥിക്കുന്ന പരിപാടിയിൽ സഭയുടെ മുഴുവൻ പ്രവർത്തകരും സജീവമായി പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചു. ആഗോളതലത്തിലുളള പ്രാർത്ഥനായജ്ഞം വിജയിപ്പിക്കുന്നതിന് വിപുലമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ചീഫ് കോർഡിനേറ്റർ സുഭാഷ് ചന്ദ്ര, അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ ജയപ്രകാശ്, പി.ആർ.ഒ. ഗോപകുമാർ, മാതൃസഭ പ്രസിഡന്റ് ആനന്ദം ഗോപിനാഥൻ, സെക്രട്ടറി നിധി ദിലീപ്, ട്രഷറർ ബിന്ദു മഹേഷ് , മാതൃസഭ രക്ഷാധികാരി അജിത രാജൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |