
തിരുവനന്തപുരം:പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാല നവംബർ 24 ന് നടക്കും.
15നാണ് കാർത്തികസ്തംഭം ഉയർത്തൽ. 20ന് മന്ത്രി മോൻസ് ജോസഫ് നിലവറദീപം തെളിക്കും. 24ന് പുലർച്ചെ 4ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യമഹാഗണപതിഹോമവും. 9ന് കൊടിവിളക്കിലേക്ക് ദീപം പകരും. പണ്ടാരഅടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ നമ്പൂതിരി അഗ്നിപകർന്ന് തുടക്കമിടും. 11ന് 500ലേറെ വേദപണ്ഡിതരുടെ മുഖ്യകാർമ്മികത്വത്തിൽ പൊങ്കാല നേദിക്കും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. റെജി ചെറിയാൻ എം.എൽ.എആമുഖപ്രഭാഷണവും കൊടിക്കുന്നിൽസുരേഷ് എം.പി.പൊങ്കാലയുടെ സന്ദേശവും മാന്നാർഅബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണവും നടത്തും.
5ന് സാംസ്കാരികസമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഡ്വ.വർഗ്ഗീസ് മാമ്മൻ എം.എൽ.എആമുഖപ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി അനൂപ് ആന്റണി വിശിഷ്ടാതിഥിയാകും. പശ്ചിമബംഗാൾമുൻ ഗവർണർ ഡോ.സി.വി.ആനന്ദബോസ് കാർത്തികസ്തംഭത്തിൽ അഗ്നിപകരും.
പൊലീസ്, കെ.എസ്.ആർ.ടി.സി, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, ജലഅതോറിറ്റി, എക്സൈസ്, തുടങ്ങിയവ ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും. പാർക്കിംഗിനും പ്രത്യേകസൗകര്യമുണ്ട്. പ്ലാസ്റ്റിക്ക് നിരോധിച്ചും ഹരിതചട്ടങ്ങൾപാലിച്ചുമായിരിക്കും ക്രമീകരണങ്ങളെന്ന് മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തി അശോകൻനമ്പൂതിരി, രഞ്ചിത്ത് ബി.നമ്പൂതിരി, മീഡിയ കോ-ഓഡിനേറ്റർ അജിത്ത്കുമാർ പിഷാരത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |