
ന്യൂഡൽഹി: ഹൂതി ആക്രമണപശ്ചാത്തലത്തിൽ, വിമാനക്കമ്പനികളായ എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എന്നിവ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസ് ഈ മാസം അവസാനം വരെ നിറുത്തി. ഇൻഡിഗോ റിയാദ്, ജിദ്ദ, ദമ്മാം, മദീന സർവീസുകൾ ഒക്ടോബർ 24 വരെയും എയർ ഇന്ത്യ റിയാദ്, ദമ്മാം, ജിദ്ദ സർവീസുകൾ ഒക്ടോബർ 20 വരെയും റദ്ദാക്കി. ആകാശ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകളും ഒക്ടോബർ 24 വരെയും ജിദ്ദ സർവീസുകൾ ഒക്ടോബർ 21 വരെയും നിറുത്തി. നേരത്തെ കമ്പനികൾ ഒക്ടോബർ 17 വരെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് റീഫണ്ട് സൗകര്യം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |