
തിരുവനന്തപുരം: പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യം പഠിക്കാൻ സർക്കാർ നാലംഗ കമ്മിറ്റി രൂപീകരിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി അംഗം കെ. സുരേഷ് ബാബുവാണ് കമ്മിറ്റി ചെയർമാൻ. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷെരീഫാണ് കൺവീനർ. കെ.എസ്.ആർ.ടി.സി എക്സിക്യുട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ജി.പി. പ്രദീപ്കുമാർ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ ആർ.ജെ. സഞ്ജയ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |