SignIn
Kerala Kaumudi Online
Saturday, 17 October 2026 2.15 AM IST

ചോദ്യമുനയിലേക്ക് പിണറായി വിജയൻ, മാസപ്പടിക്കേസിൽ 23ന് ഹാജരാകാൻ ഇ.ഡി സമൻസ്

READ ENGLISH VERSION

pinarayi-vijayan


സുപ്രീംകോടതിയിൽ
ഹർജി നൽകി പിണറായി

കൊച്ചി/ന്യൂഡൽഹി: സി.എം.ആർ.എൽ- എക്സാലോജിക് മാസപ്പടിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതിപക്ഷനേതാവ് പിണറായി വിജയന് ഇ.ഡി സമൻസ് നൽകിയതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. 23ന് രാവിലെ 11ന് കൊച്ചി കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.

അതിനിടെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി പിണറായി സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക അവധിക്കാല ബെഞ്ച് രൂപീകരിച്ച് അടുത്തയാഴ്ച പരിഗണിച്ചേക്കും. പിണറായിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി അടക്കമുള്ളവർ നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് നിരസിച്ചിരുന്നു. പിന്നാലെയാണ് ഇ.ഡി സമൻസ്. കേസിൽ ഒന്നാം പ്രതിയാണ് പിണറായി. രണ്ടാം പ്രതി മകൾ വീണാ വിജയനും. കള്ളപ്പണ നിരോധന നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും പിണറായിയെ ചോദ്യം ചെയ്യുക.

വീണയ്ക്കും എക്‌സാലോജിക്കിനും സി.എം.ആർ.എൽ നൽകിയ 2.78 കോടിയുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ. നൽകാത്ത സേവനത്തിന് വീണയ്‌ക്ക് നൽകിയ തുക മുഖ്യമന്ത്രിയായിരിക്കെ പിണറായിക്ക് നൽകിയതാണെന്ന് സി.എം.ആർ.എൽ അധികൃതർ നൽകിയ മൊഴികളും അടിസ്ഥാനമാക്കും. അതേസമയം, സമൻസ് ചോദ്യം ചെയ്യലിന് മാത്രമാണെന്നും അറസ്‌റ്റ് ലക്ഷ്യമല്ലെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. മുൻമന്ത്രി മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ മറ്റൊരു കേസിലെ നടപടിയിലേക്ക് ഇ.ഡി നീങ്ങിയിട്ടില്ല. പിണറായിക്ക് സമൻസ് നൽകിയതോടെ പ്രതിരോധത്തിലായ സി.പി.എം സുപ്രീംകോടതിയിലടക്കമുള്ള നിയമപോരാട്ടത്തെ ഉറ്റുനോക്കുകയാണ്.

സുപ്രീംകോടതി നിലപാട് നിർണായകം

1 ഇ.ഡി സമൻസ് നൽകിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് ചോദ്യം ചെയ്യൽ ദിവസം മാറ്റാൻ നേരിട്ടോ അഭിഭാഷകൻ വഴിയോ പിണറായിക്ക് അപേക്ഷ നൽകാം

2 മൂന്നുതവണ സമൻസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ താമസിക്കുന്നിടത്തെത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. 23ന് മുമ്പ് സുപ്രീംകോടതി പിണറായിയുടെ ഹർജി പരിഗണിച്ചാൽ അത് നിർണായകമാകും.

 അറസ്റ്റിന് സാദ്ധ്യത, തടയണമെന്ന് ആവശ്യം

വിജിലൻസ് എഫ്.ഐ.ആറും, ഇ.ഡി ഇ.സി.ഐ.ആറും രജിസ്റ്റ‌ർ ചെയ്‌ത സാഹചര്യത്തിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെയുള്ള പിണറായിയുടെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. സംരക്ഷണം നൽകിയില്ലെങ്കിൽ 82കാരനായ പിണറായി കസ്റ്റഡിയിലാവുമെന്നും ചൂണ്ടിക്കാട്ടി. ദസറ അവധിക്കായി ഇന്നലെ അടച്ച സുപ്രീംകോടതി 26നാണ് തുറക്കുന്നത്. 26നോ 27നോ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും അഭിഭാഷകൻ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ, ജ‌ഡ്‌ജിമാരുടെ സൗകര്യം നോക്കി പ്രത്യേക അവധിക്കാല ബെഞ്ചിനെ നിയോഗിക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കാമെന്ന് ഉറപ്പു നൽകി. പിണറായിക്കു പുറമേ വീണ, റിയാസ് എന്നിവരും ഹർജി നൽകി.

രേ​ഖ​ക​ൾ​ ​തേ​ടി
വി​ജി​ല​ൻ​സ്

​ ​മാ​സ​പ്പ​ടി​ ​കേ​സി​ൽ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളി​ൽ​ ​നി​ന്ന് ​രേ​ഖ​ക​ൾ​ ​തേ​ടി​ ​വി​ജി​ല​ൻ​സ്.​ ​ഇ.​ഡി.​ ​എ​സ്.​എ​ഫ്.​ഐ.​ഒ,​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പ് ​എ​ന്നി​വ​യോ​ടാ​ണ് ​രേ​ഖ​ക​ൾ​ ​തേ​ടി​യ​ത്.​ ​ഇ​വ​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷ​മാ​യി​രി​ക്കും​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​വി​ളി​പ്പി​ക്കു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED SUMMONS PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA