SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.50 PM IST

അരുൺ രാജ് ചിത്രത്തിൽ അന്നയും അനാർക്കലിയും

ഗുരു സോമസുന്ദരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു

anna

ഗുരു സോമസുന്ദരം, അന്ന രേഷ്മ രാജൻ , അനാർക്കലി മരിക്കാർ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അരുൺ രാജ് സംവിധാനം ചെയ്യുന്നു.ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺ രാജാണ്. ജൂലായ് യിൽ ചിത്രീകരണം ആരംഭിക്കും.സുധി കോപ്പ, ദിനു സത്യൻ ,അസീസ് നെടുമങ്ങാട് ,വിഷ്ണു ടി.ആർ, ഫർഹാൻ, പ്രീതി രാജേന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ. അന്ന രേഷ്മ രാജനും അനാർക്കലി മരിക്കാറും ആദ്യമായാണ് ഒന്നിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തേക്കുന്ന അന്ന വെളിപ്പാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി അഭിനയിച്ച രണ്ട് ആണ് നായികയായി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലിയുടെ വെള്ളിത്തിര പ്രവേശം. പ്രിയൻ ഒാട്ടത്തിലാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. അതേസമയം കാലം, ഉണ്ണി രാമായണം വെൽക്കം ടു പാണ്ടിമല എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനും മുട്ടുവിൻ തുറക്കപ്പെടും എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് അരുൺ രാജ്. 72 ഫിലിം കമ്പനി, ഷമിം സുലൈമാൻ എന്റർടൈൻമെന്റ് ,പിവിടി കമ്പനി, ആൽബി ഫിലിം കമ്പനി എന്നീ ബാനറുകളിൽ മെൽവിൻ കോലത്താണ് നിർമ്മാണം. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY