SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.06 AM IST

കാർത്തി ചിത്രം വിരുമൻ ആഗസ്റ്റ് 31ന്

Increase Font Size Decrease Font Size Print Page

karthi

കാർത്തിയെ നായകനാക്കി 2ഡി എന്റർടെയ്ൻമെൻ്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന ' വിരുമൻ ' ആഗസ്റ്റ് 31ന് തിയേറ്രറിൽ. സംവിധായകൻ ഷങ്കറിന്റെ ഇളയപുത്രി പുതുമുഖം അതിദി ഷങ്കറാണ് നായിക.പരുത്തി വീരൻ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത കൊമ്പൻ . ഈ ചിത്രത്തിന്റെ വിജയത്തിനുശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ' വിരുമൻ'. രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവരാണ് മറ്റു താരങ്ങൾ. ഗ്രാമീണ പശ്ചത്തലത്തിലുള്ള ആക്ഷൻ എന്റർടൈനറായ വിരുമന്റെ ഛായാഗ്രഹണം എസ്. കെ. ശെൽവകുമാർ നിർവഹിക്കുന്നു. യുവൻ ഷങ്കർരാജയാണ് സംഗീത സംവിധാനം.

TAGS: KARTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ