SignIn
Kerala Kaumudi Online
Saturday, 16 May 2026 4.19 AM IST

അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ 

knife

കാസർകോട്: അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിൽപ്പെട്ട യുവാവ് കാസർകോട് അറസ്റ്റിൽ. അണങ്കൂർ ടിവി സ്റ്റേഷന് സമീപത്തെ അഹമ്മദ് കബീർ എന്ന കബീർ, നൈൻറ്റി കബീർ (22) ആണ് പിടിയിലായത്. ഗോവയിൽ നിന്നും കാസർകോട് ജില്ലയിലേക്ക് എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ട പ്രധാനിയാണ് അഹമ്മദ് കബീർ എന്ന് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.

കാസർകോട് കെയർ വെൽ ഹോസ്പിറ്റലിന് സമീപം വച്ച് 5 ഗ്രാം എം.ഡി.എം.എ,15 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് യുവാവ് അറസ്റ്റിലായത്. പ്രതിക്ക് കഞ്ചാവും എം.ഡി.എം.എയും കടത്തിയതിന് നേരത്തെ കാസർകോട് എക്സൈസിൽ കേസ് ഉണ്ട്. പ്രതിയെ പരിശോധിച്ചതിൽ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കത്തി കൂടി കണ്ടെത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് തിരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു. കാസർകോട് ഇൻസ്‌പെക്ടർ പി. അജിത് കുമാർ, എസ്.ഐ എം.വി വിഷ്ണു പ്രസാദ്, രഞ്ജിത്ത്, ചന്ദ്രൻ, പൊലീസുകാരായ മധു, ജെയിംസ്, സി. സജിത്ത്, ഡ്രൈവർ ഉണ്ണി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ശിവകുമാർ ഉദിനൂർ, ഷജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY