SignIn
Kerala Kaumudi Online
Friday, 14 August 2026 3.01 AM IST

എംഡിഎംഎ കേസ്: ഭാര്യയ്ക്ക് പിന്നാലെ മൊത്തവിതരണക്കാരനും പിടിയിൽ

ansar
ഭാര്യക്ക് പിന്നാലെ അറസ്റ്റിലായ മൊത്തവിതരണക്കാരൻ അൻസർ

വർക്കല: ഭാര്യക്ക് പിന്നാലെ എം.ഡി.എം.എ മൊത്തവിതരണക്കാരനും പിടിയിലായി .വർക്കല മുത്താന സ്വദേശി അൻസർ (31) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എൻ.ഡി.പി.എസ് കേസുകളിൽ അറസ്റ്റിലായ പ്രതികൾക്ക് എം.ഡി.എം.എ എത്തിച്ചുനൽകിയിരുന്നത് അൻസറാണെന്നു പൊലീസ് പറഞ്ഞു. കല്ലമ്പലം കേസിൽ റിമാൻഡിലുള്ള തസ്ലീന,മുഹമ്മദ് ഷാൻ,അയിരൂർ കേസിൽ അറസ്റ്റിലായ സതീഷ് എന്നിവർക്ക് വിൽപനയ്ക്കായി വലിയ അളവിൽ എം.ഡി.എം.എ എത്തിച്ചിരുന്നത് അൻസറാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്ന അൻസർ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് പിടിയിലായത്. ജയിലിലുള്ള ഭാര്യ തസ്ലീനയെ സന്ദർശിക്കാൻ വാഹനത്തിൽ പോകുന്നതിനിടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, MDMA CASE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY