
കൊച്ചി: ചളിക്കവട്ടത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. കൊല്ലം അഞ്ചൽ ചീപ്പുവയൽ നബീൽ മൻസിലിൽ ഷാനവാസാണ് (34) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. മുഖ്യപ്രതികൾ കൊടിമരം ജോസും തിയോഫിനും കളമശേരിയിൽ നിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു.
മട്ടാഞ്ചേരി സ്വദേശി ഷൈജുവിനാണ് ജൂലായ് 31ന് രാത്രി കുത്തേറ്റത്. തിയോഫിൻ പ്രതിയായ ബൈക്ക് മോഷണക്കേസിൽ എറണാകുളം സെൻട്രൽ പൊലീസിന് മൊഴി നൽകിയതാണ് പ്രകോപന കാരണം. ജോസിന്റെ നേതൃത്വത്തി നാലംഗ സംഘമാണ് കുത്തിയത്. ഷൈജുവിനെ പിടിച്ചു വെച്ചവരിൽ ഷാനവാസും ഉൾപ്പെട്ടതായി പാലാരിവട്ടം പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |