SignIn
Kerala Kaumudi Online
Friday, 14 August 2026 2.23 AM IST

സ്വർണത്തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ

muhammed-jihad

കളമശേരി: ഓൺലൈൻ തട്ടിപ്പ് കേസുകളിലെ പണം ഉപയോഗിച്ച് സംസ്ഥാനത്തെ ജുവലറികളിൽ നിന്ന് സ്വർണക്കട്ടികൾ വാങ്ങിയ സംഘത്തിലെ പ്രധാന പ്രതി മലപ്പുറം മഞ്ചേരി അവുഹിൻപുറത്ത് വീട്ടിൽ മുഹമ്മദ് ജിഹാദിനെ (24) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ടോൾ ജംഗ്ഷനിലുള്ള ജുവലറിയിൽ നിന്ന് 400 ഗ്രാം സ്വർണവും 90 ഗ്രാം വെള്ളിയും വാങ്ങി സ്ഥാപനത്തിന് 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന സൈബർ തട്ടിപ്പു കേസുകളിലെ പണം ഉപയോഗിച്ചാണ് സ്വർണം വാങ്ങുന്നത്. മണിക്കൂറുകൾക്കുള്ളിൽ ജുവലറിയുടെ അക്കൗണ്ട് മരവിപ്പിക്കപ്പെടും. സ്വർണത്തിന്റെ വില ജുവലറികൾക്ക് ലഭിക്കുകയുമില്ല.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ബൈജു, എസ്.ഐമാരായ സനീഷ് ടി.എസ്, സുബീഷ് പി.പി, സാംലെസ്ലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY