SignIn
Kerala Kaumudi Online
Thursday, 19 September 2024 4.47 AM IST

അഴിമതിയുമില്ല, ഇഴയലുമില്ല, പറഞ്ഞതിലും എട്ട് മാസം മുൻപേ 1,132 കോടി രൂപ ലാഭിച്ച് യു പിയിൽ  296 കിലോമീറ്റർ റോഡ് നിർമ്മാണം, ഉദ്ഘാടനത്തിനെത്തുന്നത് പ്രധാനമന്ത്രി

Increase Font Size Decrease Font Size Print Page
-bundelkhand-e-way-

ലക്നൗ : കൊവിഡും, ലോക്ക്ഡൗണും ലോകത്തെ നിശ്ചലമാക്കിയപ്പോഴും യു പിയിൽ അതിവേഗം നിർമ്മിച്ച എക്സ്പ്രസ് ഹൈവേ ഉദ്ഘാടനത്തിന് സജ്ജമായി. 296 കിലോമീറ്റർ നീളമുള്ള ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനം ഈ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നടത്തിയത്. 36 മാസം കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും കേവലം 28 മാസത്തിനുള്ളിൽ പൂർത്തീകരിക്കുകയായിരുന്നു. ജലൗൺ ജില്ലയിലെ കാതേരി ഗ്രാമത്തിലാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

അതിവേഗം നിർമ്മാണത്തിന് പുറമേ 1,132 കോടി രൂപ ലാഭിച്ചും ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ഹൈവേ വാർത്തകളിൽ ഇടം നേടി. യോഗി ആദിത്യനാഥ് സർക്കാർ ഇടെൻഡറിംഗിലൂടെ റോഡ് നിർമ്മാണ കരാർ നൽകിയതിലൂടെയാണ് വലിയ തുക ലാഭിക്കാനായത്. കണക്കാക്കിയ ചെലവിന്റെ 12.72% ആണ് സർക്കാരിന് ഇതിലൂടെ ലാഭിക്കാനായത്. നാലു വരിയിൽ നിർമ്മിച്ച പാത ഭാവിയിൽ ആറുവരിപ്പാതയായി വികസിപ്പിക്കാനും പദ്ധതിയുണ്ട്. യു പിയിലെ ഏഴ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ 13 ഇന്റർചേഞ്ച് പോയിന്റുകൾ ഉണ്ട്. ഇറ്റാവയ്ക്ക് സമീപം ഇത് ആഗ്ര ലക്നൗ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കും.

-bundelkhand-e-way-

'സാമൂഹികവും സാമ്പത്തികവുമായ വികസനം ഉൾപ്പെടെ ബുന്ദേൽഖണ്ഡ് മേഖലയുടെ സർവതോന്മുഖമായ വികസനത്തിനും കൃഷി, ടൂറിസം, വ്യവസായം എന്നീ മേഖലകളിലെ വരുമാനം വർദ്ധിപ്പിക്കാനും പുതിയ അതിവേഗ പാത സഹായിക്കും. ഡൽഹിയിലേക്കുള്ള ഒരു വ്യാവസായിക ഇടനാഴിയായി ഇത് പ്രവർത്തിക്കും, 'യുപി എക്സ്പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിട്ടി സി ഇ ഒ അവനീഷ് കുമാർ അവസ്തി പറഞ്ഞു.

യുപിയിൽ നാല് എക്സ്പ്രസ് വേകളാണ് നിലവിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. നോയിഡഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേ, ഗ്രേറ്റർ നോയിഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന യമുന എക്സ്പ്രസ് വേ, 302 കിലോമീറ്റർ നീളമുള്ള ആഗ്ര ലക്നൗ എക്സ്പ്രസ് വേ, ലക്നൗവിൽ നിന്ന് ഗാസിപൂർ വരെയുള്ള 341 കിലോമീറ്റർ നീളമുള്ള പൂർവാഞ്ചൽ എക്സ്പ്രസ് വേ എന്നിവയാണവ. യുപിയിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് ഹൈവേയായ മീററ്റിൽ നിന്ന് പ്രയാഗ്രാജിലേക്കുള്ള ഗംഗ എക്സ്പ്രസ് വേയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 594 കിലോമീറ്റർ ഗംഗ എക്സ്പ്രസ് വേയുടെ നീളം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, UP, YOGI, MODI, ROAD, EXPRESS, INDIA ROAD, ROAD CONSTRUCTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.